കരാറുകാരനെ മാറ്റണമെന്ന് പ്രതിപക്ഷം

കരുമാല്ലൂർ: പഞ്ചായത്തിലെ തെരുവ് വിളക്ക് അറ്റകുറ്റപ്പണി ഏറ്റെടുത്ത കരാറുകാരൻ മുങ്ങി നടക്കുന്നതിനാൽ തെരുവ് വിളക്കുകൾ തെളിയുന്നില്ലെന്ന് ആക്ഷേപം. വാർഡംഗം വിളിച്ചാൽ ഫോൺ എടുക്കുന്നില്ല. പ്രധാനപ്പെട്ട റോഡുകളിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ലൈറ്റുകൾ കത്തുന്നത്. പലയിടത്തും കത്തുന്നുമില്ല. കരാറുകാരനെ ഒഴിവാക്കി അടിയന്തരമായി ടെൻഡർ ക്ഷണിച്ച് തെരുവ് വിളക്കുകൾ കത്തിക്കണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.എം. അലി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.