ധര്‍ണ സംഘടിപ്പിച്ചു

കാലടി: സര്‍വകലാശാലകള്‍ തനതു ഫണ്ട് സ്വരൂപിച്ച് പെന്‍ഷന്‍ ഫണ്ട് രൂപവത്​കരിക്കണമെന്ന ഇടതു സര്‍ക്കാറിന്റെ പെന്‍ഷന്‍ ഉത്തരവിനെതിരെ സംസ്‌കൃത സര്‍വകലാശാല സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തില്‍ ധര്‍ണ നടത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. പി.ജെ. ജോയി അധ്യക്ഷത വഹിച്ചു. മുന്‍ ജോയന്റ് രജിസ്ട്രാര്‍ ജോര്‍ജ് മുണ്ടാടന്‍, റിനി പാപ്പച്ചന്‍, അഡ്വ. കെ.ബി. സാബു, ജയിംസ് എസ്.ജെ. ഷാജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ സംസ്‌കൃത സര്‍വകലാശാല സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.