സ്മാർട്ട്​ അംഗൻവാടി ഉദ്ഘാടനം

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കീരമ്പാറ പഞ്ചായത്ത് ഏഴാം വാർഡിൽ പൂർത്തീകരിച്ച സ്മാർട്ട്​ അംഗൻവാടി പ്രസിഡന്‍റ്​ പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ വി.സി. ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ റാണി കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷീബ ജോർജ്, സിനി ബിജു, മഞ്ചു സാബു, ബീന റിജോ, മാമച്ചൻ ജോസഫ്, എ.ടി. പൗലോസ്, ജോജി സ്കറിയ, പി.എ. മാമച്ചൻ, എൽദോസ് വർഗീസ്, റെജി പള്ളിമാലി, ആന്‍റണി ഒലിയപുറം, വി.ജെ. മത്തായി കുഞ്ഞ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.