ശങ്കര അവാര്‍ഡ് ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്‌നാനന്ദക്ക്​

കാലടി: കാലടി ആദി ശങ്കര ട്രസ്റ്റും ആദി ശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്​ ടെക്‌നോളജിയും, ശ്രീ ശാരദാ വിദ്യാലയവും സംയുക്തമായി നല്‍കുന്ന ഈ വര്‍ഷത്തെ ശങ്കര പുരസ്‌കാരം ഗ്രാന്‍ഡ് മാസ്റ്റര്‍ രമേഷ് ബാബു പ്രഗ്‌നാനന്ദക്ക്​. ലോക ചെസ് ചാമ്പ്യന്‍ മാഗ്‌നസ്‌കാള്‍സനെ എയര്‍തിങ്ങ് മാസ്റ്റേഴ്‌സ് റാപ്പിഡ്‌ ചെസ് ടൂര്‍ണമെന്റില്‍ പരാജയപ്പെടുത്തിയ 16 കാരനായ പ്രഗ്‌നാനന്ദ അന്താരാഷ്ട്ര ചെസ് ചാമ്പ്യനാണ്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 17 നു രാവിലെ 10.30ന് കാലടി ശ്രീശാരദാ വിദ്യാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആദിശങ്കര മാനേജിങ്​ ട്രസ്റ്റി കെ. ആനന്ദ് പുരസ്‌കാരം സമ്മാനിക്കും. ചിത്രം: രമേഷ് ബാബു പ്രഗ്‌നാനന്ദ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.