പാലക്കാട്ടുതാഴം മൈതാനത്ത് തീപിടിത്തം

പെരുമ്പാവൂർ: എ.എം റോഡിൽ പാലക്കാട്ടുതാഴം പാലത്തിന് സമീപത്തെ മൂന്ന് ഏക്കറുള്ള മൈതാനത്തെ ഉണങ്ങിയ പുല്ലിനും അടിക്കാടിനും തീപിടിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ്​ സംഭവം. അഗ്​നിരക്ഷാ സേന തീ അണച്ചതിനാൽ സമീപ സ്ഥലങ്ങളിലേക്ക് പടരുന്നത് തടയാനായി. സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ സുനിൽ മാത്യു, പി.എസ്. ഉമേഷ്, ഒ.എ. ആബിദ്, ബി. ഹാരിസ്, പി.എം. ഷരീഫ്, എസ്. മണികണ്ഠൻ, എസ്. അനിൽകുമാർ എന്നിവർ ചേർന്നാണ് തീ അണച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.