കാലടി സമാന്തര പാലം: ടെൻഡര്‍ നടപടി അവസാനഘട്ടത്തില്‍

പെരുമ്പാവൂര്‍: കാലടി സമാന്തര പാലം നിർമാണത്തിനുള്ള ടെൻഡർ നടപടി അവസാന ഘട്ടത്തിലാണെന്ന്​ പൊതുമരാമത്ത്​ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൊതുമരാമത്ത് ഡിസൈന്‍ വിഭാഗം മാതൃക തയാറാക്കി എസ്റ്റിമേറ്റ് എടുത്ത് സാങ്കേതിക അനുമതി നല്‍കിയതായും ടെൻഡര്‍ നടപടിയിലേക്ക് കടക്കാന്‍ നിർദേശം നല്‍കിയതായും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിച്ച സബ്​മിഷന്​ മറുപടിയായാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. സമാന്തര പാലത്തിന് 42 കോടി രൂപക്കുള്ള ഭരണാനുമതി ഉണ്ടായിരുന്നതായി എം.എല്‍.എ ചൂണ്ടിക്കാട്ടി. പാലവുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ് എന്നിവരുടെയും തന്‍റെയും റോജി ജോണിന്‍റെയും അന്‍വര്‍ സാദത്തിന്‍റെയും കലക്ടറുടെയും സാന്നിധ്യത്തില്‍ പരിഹരിച്ചിരുന്നതായി അദ്ദേഹം സഭയെ അറിയിച്ചു. ഭൂവുടമകള്‍ സ്വമേടൊ ഭൂമി വിട്ടുകൊടുക്കാനുള്ള ധാരണാപത്രം കലക്ടര്‍ക്ക് കൈമാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സ്ഥലം ഏറ്റെടുക്കല്‍ നടക്കുന്നതിന് സമാന്തരമായി ടെൻഡര്‍ നടപടിയും ഉണ്ടാകണമെന്ന് എം.എല്‍.എ സഭയില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.