കൊച്ചി: 12-14 പ്രായപരിധിയിലെ കുട്ടികളുടെ കോവിഡ് വാക്‌സിനേഷന് സജ്ജമായി ജില്ല. ബുധനാഴ്ചയാണ് വാക്സിനേഷൻ തുടങ്ങുന്നത്. എല്ലാ ജില്ല, ജനറൽ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും കുട്ടികൾക്ക് കോർബിവാക്സാണ് നൽകുക. കോവിൻ പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് ഉച്ചക്ക് ഒന്നുമുതൽ അഞ്ചു വരെ വാക്‌സിൻ ലഭിക്കും. ചൊവ്വാഴ്ച വൈകീട്ട് 5.30 വരെ ജില്ലയിൽ 3541 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 286 ആദ്യ ഡോസും, 2413 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു. കോവിഷീൽഡ് 1270 ഡോസും 2271 ഡോസ് കോവാക്സിനുമാണ് വിതരണം ചെയ്യുക. 187 പേർക്ക് കോവിഡ് കൊച്ചി: ജില്ലയിൽ ചൊവ്വാഴ്ച 187 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് 170 പേർക്ക് രോഗം പിടിപെട്ടത്. 175 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.