പവർ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനം

കൊച്ചി: കേരള പവർ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രതിനിധി സമ്മേളനം 19, 20 തീയതികളിൽ എറണാകുളത്ത് നടക്കും. കലൂർ റിന്യൂവൽ സെന്‍ററിൽ നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷ‍ത വഹിക്കും. സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി, കേരള പവർ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെയ്യാറ്റിൻകര, വൈസ് പ്രസിഡൻറ് അലി അറക്കപ്പടി, ജോയൻറ് സെക്രട്ടറി പ്രദീപൻ നാഗത്ത്, ജില്ല സെക്രട്ടറി ഷാജൻ ജോസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.