സോളിഡാരിറ്റി കുടുംബസംഗമം

കരുമാല്ലൂർ: 'കുടുംബം: ഇസ്‌ലാമികത, ഊഷ്മളമായ ദാമ്പത്യം' വിഷയത്തിൽ സോളിഡാരിറ്റി കരുമാല്ലൂർ ഏരിയ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ ചാവക്കാട് മുതുവട്ടൂർ മഹല്ല് ഇമാം സുലൈമാൻ അസ്ഹരി വിഷയാവതരണം നടത്തി. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി എ. അനസ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്‍റ് അഷ്​കർ അലി സ്വാഗതവും ഏരിയ സെക്രട്ടറി ഇൻസാഫ് റഹ്‌മാൻ നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കരുമാല്ലൂർ ഏരിയ പ്രസിഡന്‍റ് ടി.എ. താജുദ്ദീൻ സമാപന പ്രഭാഷണം നിർവഹിച്ചു. മുഹമ്മദ്‌ റഈസ് പ്രാരംഭ പ്രാർഥന നടത്തി. പടം EA PVR solidarity 1 സോളിഡാരിറ്റി കരുമാല്ലൂർ ഏരിയ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ ചാവക്കാട് മുതുവട്ടൂർ മഹല്ല് ഇമാം സുലൈമാൻ അസ്ഹരി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.