പ്രതീക്ഷ തകർത്ത ബജറ്റെന്ന്​ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ

കൊച്ചി: സ്വകാര്യ ബസുകളുടെ റോഡ് നികുതിയിലും സ്റ്റേജ് കാര്യേജ് ബസുകൾക്ക് ഉപയോഗിക്കുന്ന ഡീസലിന്‍റെ വിൽപന നികുതിയിലും ഇളവ് അനുവദിക്കുമെന്ന പ്രതീക്ഷ തകർത്ത ബജറ്റ്​ നിരാശാജനകമെന്ന്​ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ. മുഖ്യമന്ത്രി, ധനമന്ത്രി എന്നിവർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും ബജറ്റിൽ ഇത് സംബന്ധിച്ച് ഒരു പരാമർശവും ഉണ്ടായില്ലെന്ന്​ സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ പറഞ്ഞു. 5000ത്തിൽ താഴെ മാത്രം ബസുകൾ ഉള്ള കെ.എസ്​.ആർ.ടി.സിക്കായി 1000 കോടി രൂപ വകയിരുത്തിയ ബജറ്റിൽ 12,000ത്തിലധികം ബസുകൾ സർവിസ് നടത്തുന്ന സ്വകാര്യ മേഖലയെ സംബന്ധിച്ച് ഒരു പരാമർശം പോലുമില്ല. ഡീസൽ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വർധിപ്പിക്കുന്നത്​ പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.