പറവൂർ: ദേശീയപാത66 ഭൂമിയേറ്റെടുക്കൽ ഓഫിസ് കലക്ടർ ജാഫർ മാലിക് സന്ദർശിച്ചു. സ്ഥലം ഏറ്റെടുക്കലിന്റെ പുരോഗതി സംബന്ധിച്ച് ജീവനക്കാരുമായി ചർച്ച ചെയ്തു. ഏപ്രിൽ പത്തിനകംതന്നെ ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കണമെന്ന നിർദേശം അദ്ദേഹം നിർദേശം നൽകി. സ്ഥലംമാറിപ്പോകുന്ന ഡെപ്യൂട്ടി കലക്ടർ കെ.പി. ജയകുമാറിനെ കലക്ടർ ആദരിച്ചു. ജയകുമാറിന്റെ നേതൃത്വത്തിൽ നാലുമാസംകൊണ്ട് 501 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ഭൂവുടമകൾ പൂർണമായ രേഖകൾ നൽകാത്തതിനാൽ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിച്ച തുക ഉൾപ്പെടെ 764 കോടി രൂപയുടെ അവാർഡ് പാസാക്കിക്കഴിഞ്ഞു. 10 ഹെക്ടറോളം സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞു. നഷ്ടപരിഹാരമായി ആകെ 1386.6 കോടി രൂപയാണ് വിതരണം ചെയ്യുക. നടപടികൾ വേഗത്തിലാക്കാൻ ഓഫിസിൽ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തുവരുകയാണ്. പുതിയ ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ ചുമതലയേറ്റെടുത്തു. പടം EA PVR deshiya patha 7 പറവൂരിൽനിന്ന് സ്ഥലംമാറിപ്പോകുന്ന ഡെപ്യൂട്ടി കലക്ടർ കെ.പി. ജയകുമാറിന് കലക്ടർ ജാഫർ മാലിക് ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.