ആശ പ്രവർത്തകർക്ക് ആദരം

കരുമാല്ലൂർ: കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹ സേവനം നൽകിയ ആശ പ്രവർത്തകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. ബിബിത വിശ്വം അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ഹെൽത്ത് ഇൻസ്പെക്ടർ എ.എസ്. സിനി ക്ലാസ്സെടുത്തു. ഡോ.ജി. ജാനു, ജെ.എച്ച്.ഐ കെ.വി. ഷിബു, ജിഷ എന്നിവർ സംസാരിച്ചു. പടം EA PVR aasha pravathakare 3 കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലത ലാലു ആശ പ്രവർത്തകരെ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.