കറുകുറ്റി-ആഴകം റോഡ് വികസനത്തിന് അഞ്ച് കോടി.

അങ്കമാലി: സംസ്ഥാന ബജറ്റില്‍ കറുകുറ്റി, മൂക്കന്നൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കറുകുറ്റി-ആഴകം റോഡ് ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മിക്കുന്നതിന് അഞ്ച് കോടി വകയിരുത്തിയതായി റോജി എം. ജോണ്‍ എം.എൽ.എ അറിയിച്ചു. അങ്കമാലി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളെല്ലാം ബി.എം.ബി.സി നിലവാരത്തിലേക്കുയര്‍ത്തുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. അതേസമയം മണ്ഡലത്തിലെ മറ്റ് പ്രധാന പ്രവൃത്തികള്‍ക്ക്​ ബജറ്റില്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും അവഗണിച്ചത് നിരാശാജനകവും, പ്രതിഷേധാർഹവുമാണെന്ന് എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.