മൂക്കന്നൂരില്‍ വീണ്ടും കാട്ടുപന്നി ആക്രമണം; വഴിയാത്രക്കാരന്‍റെ കൈയൊടിഞ്ഞു

അങ്കമാലി: മൂക്കന്നൂര്‍ പഞ്ചായത്തില്‍ വീണ്ടും കാട്ടുപന്നി ആക്രമണം. ആനപ്പാറ-പൂതംകുറ്റി റോഡിലെ ദേവഗിരി പുലിതൂക്കിപ്പാടത്ത് വഴിയാത്രക്കാരനായ മൂക്കന്നൂര്‍ പൂതംകുറ്റി വാച്ചാംകുളം വീട്ടില്‍ ജെയ്സണ്‍ തോമസിനെയാണ് (46) പന്നി ആക്രമിച്ചത്. ഹോട്ടല്‍ ജീവനക്കാരനായ ജെയ്സണ്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് ആക്രമണത്തിനിരയായത്. വലതുകൈ ഒടിയുകയും ശരീരമാസകലം പരിക്കേല്‍ക്കുകയും ചെയ്ത ജെയ്സനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ മുറ്റത്ത് നില്‍ക്കുകയായിരുന്ന മൂക്കന്നൂര്‍ കോക്കുന്ന് പുല്ലൂത്തിപ്പാടത്ത് കിടങ്ങത്തേ് വീട്ടില്‍ കെ.ടി. മാത്തച്ചനും (59) കാട്ടുപന്നി ആക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു. മൂക്കന്നൂര്‍, കറുകുറ്റി, അയ്യമ്പുഴ, തുറവൂര്‍ പഞ്ചായത്തുകളിലെ എടലക്കാട്, പൂതംകുറ്റി, ദേവഗിരി, കോക്കുന്ന്, ഒലിവ് മൗണ്ട്, ചുള്ളി പ്രദേശങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമായിരിക്കുകയാണ്. വന്യജീവിശല്യം തടയുന്നതിന് ശാസ്ത്രീയവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് മൂക്കന്നൂര്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും അങ്കമാലി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ ടി.എം. വര്‍ഗീസ് വനംവകുപ്പ് അധികൃതരോട്​ ആവശ്യപ്പെട്ടു. EA ANKA 01 PANNI കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ ജെയ്സൺ തോമസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.