(പടം) മുളന്തുരുത്തി: മറ്റത്താൻകടവ് പാടശേഖരത്തിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രി മുളന്തുരുത്തി സൂപ്പർ മാർക്കറ്റിൽനിന്നുള്ള ഒരു ലോഡ് മാലിന്യം ചാക്കുകെട്ടുകളിലാക്കി തള്ളി. വാർഡ് അംഗം ആതിര സുരേഷിന്റെയും പരിസരവാസികളുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മുളന്തുരുത്തിയിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിലേ മാലിന്യമാണ് തള്ളിയതെന്ന് കണ്ടെത്തുകയായിരുന്നു. സൂപ്പർ മാർക്കറ്റ് ജീവനക്കാരെ വിളിച്ചുവരുത്തി മാലിന്യം തിരിച്ചെടുപ്പിച്ചു. പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയതായി മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് അറിയിച്ചു. മറ്റത്താംകടവ് റോഡിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ പറഞ്ഞു. EC-TPRA-5 Malinyam മുളന്തുരുത്തി മറ്റത്താൻകടവ് പാടശേഖരത്തിൽ മാലിന്യം തള്ളിയനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.