കൊച്ചി: ബ്ലാസ്റ്റേഴ്സും ജംഷഡ്പുർ എഫ്.സിയുമായി സെമി ഫൈനൽ മത്സരം അങ്ങ് ഗോവയിലാണെങ്കിലും നെഞ്ചിടിപ്പും ആവേശവും കലൂർ സ്റ്റേഡിയത്തിലായിരുന്നു. ഹോം ഗ്രൗണ്ടായ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് ഒരുക്കിയ ഫാൻ പാർക്കിൽ കളി കാണാൻ ഔദ്യോഗിക ആരാധകസംഘമായ മഞ്ഞപ്പട കൂട്ടത്തോടെ എത്തി. സ്റ്റേഡിയത്തിൽ ഒരുക്കിയ കൂറ്റൻ സ്ക്രീനിൽ ലൈവ് സ്ക്രീനിങ്ങാണ് നടത്തിയത്. രാത്രി 7.30നാണ് സെമി ഫൈനലിന് വിസിലൂതിയതെങ്കിലും വൈകീട്ട് അഞ്ചരയോടെ മഞ്ഞയിൽ പൊതിഞ്ഞ് ആരാധകർ എത്തിത്തുടങ്ങി. ക്ലബിന്‍റെ വിവിധ പരിശീലന കേന്ദ്രങ്ങളിലെ കുഞ്ഞുതാരങ്ങൾ മുതൽ 'കട്ട ആരാധകർ' വരെ അണിനിരന്നു. കളിക്ക് മുന്നോടിയായി ആരാധകർക്കായി ഷൂട്ടൗട്ട് പോലുള്ള മത്സരങ്ങളും ഒരുക്കി. രാത്രി ഏഴരയോടെ കളി തുടങ്ങിയപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ കളിദിനങ്ങളിൽ എന്ന പോലെ ആരവവുമായി സ്റ്റേഡിയത്തിൽ ആൾ നിറഞ്ഞു. ഐ.എം. വിജയൻ ഉൾപ്പെടെ കളി കാണാൻ എത്തിയിരുന്നു. ടീമിന്‍റെ ഓരോ മുന്നേറ്റങ്ങളിലും ആവേശത്തോടെ ആരാധകർ സ്വീകരിച്ചു. 38 ആം മിനിട്ടിൽ സഹൽ അബ്ദുൽ സമദിന്റെ ഗോൾ പിറന്നപ്പോൾ അക്ഷരാർഥത്തിൽ സ്‌റ്റേഡിയത്തിന് മുന്നിൽ പൊട്ടിത്തെറിക്കുന്ന അവസ്ഥയിലായി ആരാധകക്കൂട്ടം. മുഴുവൻ സമയവും കഴിഞ്ഞ് കളി വിജയവും എത്തിയതോടെ മഞ്ഞപ്പട അത്യാഹ്ലാദത്തിലായി. പിന്നെയും ആവേശ പ്രകടനങ്ങൾക്ക് ശേഷമാണ് മടക്കം. ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.