കെ- റെയിൽ പദ്ധതി നടപ്പാക്കുന്നത് തലമുറകളോടുള്ള ചതി- അഡ്വ.ജയശങ്കർ

ആലുവ: നിർദിഷ്ട കെ- റെയിൽ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് തലമുറകളോടുള്ള ചതിയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ. ജയശങ്കർ പറഞ്ഞു. കെ-റെയിൽ വിരുദ്ധ സംസ്ഥാന സമര ജാഥയുടെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈയിൽ നയാ പൈസ ഇല്ലെന്ന് ഇന്നത്തെ ബജറ്റും വെളിവാക്കുന്നു. കോടിക്കണക്കിന് രൂപ കടമെടുത്ത് ഈ പദ്ധതി നടപ്പാക്കുന്നത് റിയൽ എസ്‌റ്റേറ്റുകാർക്കും കുത്തക മുതലാളിമാർക്കും വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. വി.പി. ജോർജ് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ എം.പി. ബാബുരാജ്, വൈസ് ക്യാപ്റ്റൻ എസ്. രാജീവൻ, ജാഥ മാനേജർ ടി.ടി. ഇസ്മയിൽ, എം.ഒ. ജോൺ, ഹംസ പാറേക്കാട്, എസ്. ജയകൃഷ്ണൻ, ലത്തീഫ് പൂഴിത്തുറ, എം.കെ.എ. ലത്തീഫ്, രാജു കുംബ്ലാൻ, നസീർ അലിയാർ, ജയകുമാർ, ഡോമിനിക് കാവുങ്കൽ, അബ്ദുൽ വഹാബ്, റഷീദ് എടയപ്പുറം, ടി.കെ. സുധീർകുമാർ, കെ.ജി. ജോൺ, സമരസമിതി രക്ഷാധികാരികളായ പ്രഫ.കുസുമം ജോസഫ്, എം. ഷാജർഖാൻ തുടങ്ങിയവർ സംസാരിച്ചു. ക്യാപ്ഷൻ er yas2 jayasankar കെ- റെയിൽ വിരുദ്ധ സംസ്ഥാന സമര ജാഥയുടെ സ്വീകരണ സമ്മേളനം അഡ്വ.എ. ജയശങ്കർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.