എഡ്ഡി മാസ്റ്റർ സ്മാരക പുരസ്കാരം മരട് ജോസഫിന്

മട്ടാഞ്ചേരി: നാടകരംഗത്തെ കുലപതിയായിരുന്ന അന്തരിച്ച എഡ്ഡി മാസ്റ്ററുടെ സ്മരണക്ക്​ ലോക നാടകവേദി കൊച്ചി എർപ്പെടുത്തിയ ഏഴാമത് എഡ്ഡി മാസ്റ്റർ സ്മാരക നാടക അവാർഡ് നാടകനടനും ഗായകനുമായ മരട് ജോസഫിന് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. മാർച്ച് 27ന് ലോക നാടക ദിനത്തിൽ തോപ്പുംപടി ബീയെംസ് സെന്ററിൽ വെച്ച് അവാർഡ് നൽകുമെന്ന് ലോക നാടക വേദി സെക്രട്ടറി ഐ.ടി. ജോസഫ് അറിയിച്ചു. ചിത്രം .മരട് ജോസഫ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.