പുതുവൈപ്പ് ജി.എൽ.പി.എസ് നവീകരണത്തിന് നടപടി

വൈപ്പിൻ: തീരദേശ മേഖലയിലെ പ്രാഥമിക വിഭ്യാഭ്യാസ കേന്ദ്രമായ പുതുവൈപ്പ് ജി.എൽ.പി സ്കൂൾ നവീകരിക്കുന്നു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എൽ.എൻ.ജി യുടെ രണ്ട് കോടി രൂപ സാമൂഹിക പ്രതിബദ്ധത ഫണ്ട്‌ ഉപയോഗിച്ചായിരിക്കും സ്കൂൾ വികസനം നടപ്പാക്കുന്നത്. 112 വിദ്യാർഥികളാണ് ഇവിടെയുള്ളത്. ഇവർക്കായി 10 ക്ലാസ് മുറികൾ, ഓഫിസ് കെട്ടിടം, ലാബ് സൗകര്യം, ഗ്രൗണ്ട് എന്നിവ ഒരുക്കും. നിലവിൽ സ്കൂൾ പരിസരത്ത് ഉണ്ടാവുന്ന ഓരുവെള്ള ഭീഷണിക്ക് പരിഹാരം കാണുന്നതിനായി ഉയർന്ന നിരപ്പിലായിരിക്കും നിർമാണം നടത്തുക. സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഗ്രൗണ്ടും ഉയർന്ന നിരപ്പിൽ നിർമിക്കും. നിർമിതി കേന്ദ്രത്തിനാണ് നിർമാണച്ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.