കോമ്പാറ കവലയുടെ വികസനത്തിന് വഴി തെളിയുന്നു

ആലുവ: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന . അൻവർ സാദത്ത് എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് കവല വികസനം സംസ്ഥാന ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ആലുവ-എറണാകുളം എൻ.എ.ഡി റോഡിൽ ഏറ്റവും തിരക്കേറിയ പ്രദേശമാണ് നൊച്ചിമ കോമ്പാറ കവല. റോഡ് കൈയേറ്റവും കെട്ടിട നിർമാണച്ചട്ടം ലംഘിച്ചുള്ള നിർമാണങ്ങളും കവലയെ ബാധിക്കുന്നുണ്ട്. നാട്ടുകാർ കാലങ്ങളായി ഉന്നയിക്കുന്ന കവല വികസനം എന്ന ആവശ്യം എം.എൽ.എ സർക്കാറിന് മുന്നിൽ സമർപ്പിക്കുകയായിരുന്നു. സ്ഥലം ഏറ്റെടുത്ത് കവല വികസിപ്പിക്കുന്നതാണ് പദ്ധതി. അഞ്ചുകോടിയാണ് കവലയുടെ വികസനത്തിന് ആവശ്യമുള്ളത്. ഇതിൽ പദ്ധതിയുടെ 20 ശതമാനമായ ഒരു കോടി രൂപ ബജറ്റിൽ അനുവദിച്ച് അംഗീകാരം ലഭിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. ക്യാപ്ഷൻ ea yas7 kombara ഇടുങ്ങിയ കോമ്പാറ കവലയിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.