വിദ്യാർഥിനിയോട് അപമര്യാദ; സഹപാഠി അറസ്റ്റിൽ

കൊച്ചി: എറണാകുളം ഗവ. ലോ കോളജ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സഹപാഠി അറസ്റ്റിൽ. ലോ കോളജിൽ അഞ്ചാംവർഷ നിയമവിദ്യാർഥിയായ തട്ടേക്കാട് പാലമറ്റം സ്വദേശി ആന്‍റണി ജോസിനെയാണ് (26) എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. കോളജ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊട്ടിക്കലാശത്തിനിടെ പ്രതി ക്ലാസ്​ മുറിയിലിരുന്ന് എഴുതുകയായിരുന്ന പെൺകുട്ടിയെ അപമാനിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിനുപിന്നാലെ വിദ്യാർഥികൾക്കിടയിൽ വാക്കേറ്റമുണ്ടാവുകയും തെരഞ്ഞെടുപ്പിന് മുന്നോടിയായി കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ സംഭവസ്ഥലത്തെത്തി സ്റ്റേഷനിൽ വിവരം നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അറസ്റ്റെന്ന് സി.ഐ വിജയ്ശങ്കർ പറഞ്ഞു. രാത്രിയോടെ ഇയാളെ മജിട്രേറ്റിന് മുന്നിൽ ഹാജരാക്കി. photo ec crime antony jose ആൻറണി ജോസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.