കടുങ്ങല്ലൂർ: പതിറ്റാണ്ടുകൾക്കുശേഷം എടയാറ്റുചാൽ പാടശേഖരത്തിൽ കൊയ്ത്തുപാട്ട് ഉയരുന്നു. കാലങ്ങൾക്കുശേഷം കടുങ്ങല്ലൂർ പഞ്ചായത്തിൽ നടക്കാൻ പോകുന്ന ഏറ്റവും വലിയ കൊയ്ത്തുത്സവം ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് എടയാർ ഗ്രാമവാസികൾ. എടയാറ്റുചാലിൽ ശനിയാഴ്ച രാവിലെ 10ന് കൊയ്ത്ത് ആരംഭിക്കും. തരിശുകിടന്ന എടയാറ്റുചാലിലെ 255 ഏക്കറിലാണ് ഇത്തവണ കൃഷി നടത്തിയത്. എടയാറ്റുചാൽ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ കുട്ടനാടൻ കർഷകരാണ് കൃഷി നടത്തുന്നത്. തോടുകളിലെ വെള്ളം പാടങ്ങളിൽ കയറ്റിയിരുന്ന 20 മോട്ടോർ ഷെഡുകൾ ഈ പാടശേഖരത്തിൽ ഉണ്ടായിരുന്നു. 30 വർഷം കൃഷി ചെയ്യാതെ കിടന്നപ്പോൾ ആ സൗകര്യങ്ങൾ നഷ്ടപ്പെട്ടിരുന്നു. ആവശ്യമായ മോട്ടോർ ഷെഡുകൾ പണിയാനും മോട്ടോറുകൾ സ്ഥാപിക്കാനും വൈദ്യുതി ലൈനുകൾ വലിക്കാനും എം.എൽ.എ ഓഫിസിൽ കൃഷിഭവൻ മുഖേന നെല്ലുൽപാദകസമിതി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എടയാറ്റുചാലിലെ ജലസേചന തോടുകളും ലീക്കുതോടുകളും ശുചീകരിച്ച് കയർ ഭൂവസ്ത്രം ധരിപ്പിച്ച് ഉപയോഗപ്രദമാക്കാൻ കൃഷിവകുപ്പിന് കീഴിലെ സോയിൽ കൺസർവേഷൻ വിഭാഗം തയാറായിവന്നിട്ടുണ്ട്. ഇതിന് നബാർഡിൽനിന്ന് 1.30 കോടി രൂപ ലഭ്യമാകും. ഇവിടെ ഉൽപാദിപ്പിക്കുന്ന നെല്ല് സിവിൽ സപ്ലൈസ് കോർപറേഷൻ ഏറ്റെടുക്കും. സ്ഥലം എം.എൽ.എയും വ്യവസായമന്ത്രിയുമായ പി. രാജീവാണ് കൊയ്ത്ത് മഹോത്സവം ഉദ്ഘാടനം ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷത വഹിക്കും. ക്യാപ്‌ഷൻ ea yas9 edayatuchal കൊയ്ത്തുത്സവത്തിന് തയാറായ എടയാറ്റുചാൽ പാടശേഖരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.