ബജറ്റിൽ മൂവാറ്റുപുഴക്ക്​ നിരാശ -എൽദോ എബ്രഹാം

മൂവാറ്റുപുഴ: ജില്ലയുടെ കാർഷിക മേഖലയുടെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന മൂവാറ്റുപുഴക്ക്​ ബജറ്റിൽ കാര്യമായൊന്നും ലഭിച്ചില്ലെന്നും നിരാശയാണ് ബാക്കിപത്രമെന്നും മുൻ എം.എൽ.എ എൽദോ എബ്രഹാം. നിയോജക മണ്ഡലത്തിന്‍റെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികൾ ഒന്നും ബജറ്റ്​ വഴി ലഭ്യമാക്കാൻ എം.എൽ.എ ഇടപെട്ടില്ല. മുൻ ബജറ്റുകളിൽ മൂവാറ്റുപുഴക്ക്​ അനുവദിച്ച പ്രാധാന്യം ഏറെയുള്ള പദ്ധതികളാണ് ഇപ്പോഴും പ്രവർത്തനപഥത്തിൽ ഉള്ളത്. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് റോഡ് വികസനത്തിൽ പണം അനുവദിപ്പിക്കുന്നതിൽ ചരിത്രമുന്നേറ്റം നടത്തിയ മൂവാറ്റുപുഴക്ക് ഇത്തവണ പരിഗണന ഉണ്ടാകാത്തത് നിരാശജനകമാണെന്നും എൽദോ എബ്രഹാം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.