ബജറ്റ് സ്വാഗതാർഹം -ഇന്ത്യൻ ചേംബർ

മട്ടാഞ്ചേരി: ബജറ്റിൽ ഐ.ടി പാർക്കുകളുടെ വികസനത്തിന് കൂടുതൽ ശ്രദ്ധനൽകിയത് കയറ്റുമതി വ്യവസായത്തിന് കരുത്തേകുമെന്നും സ്ഥലമേറ്റെടുക്കലിന് കൂടുതൽ തുക അനുവദിച്ചത് സ്വാഗതാർഹമാണെന്നും ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ്​ ഇൻഡസ്ട്രി പ്രസിഡന്‍റ് വികാസ് അഗർവാൾ. കുടുംബശ്രീ പ്രവർത്തനങ്ങൾക്കായി 260 കോടി വകയിരുത്തിയത് സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ ജീവിതനിലവാരം വർധിപ്പിക്കും. 2022-23 വർഷം സംരംഭകത്വ വർഷമായി ആചരിക്കുമെന്ന പ്രഖ്യാപനം ആഹ്ലാദകരമാണ്. സംരംഭകരാകുന്നവർക്ക് ആദ്യഘട്ടത്തിൽ കൈത്താങ്ങ് നൽകുന്നതിനായി ആദ്യ അഞ്ചുവർഷം സബ്സിഡികളും മറ്റു സൗകര്യങ്ങളും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.