കണിയാംകുന്ന് മാർത്തോമ ചർച്ച് റോഡ് പുനരുദ്ധാരണം ആരംഭിച്ചു

ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്  കണിയാംകുന്ന് നാലാം വാർഡിലെ മാർത്തോമ-ചാമപ്പറമ്പ് റോഡി‍ൻെറ പുനരുദ്ധാരണം ആരംഭിച്ചു. ഏറെനാളായി റോഡ് സഞ്ചാരയാഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു. മഴക്കാലമായാൽ വെള്ളക്കെട്ടുമൂലം വളരെയധികം ബുദ്ധിമുട്ടിലായിരുന്നു ഈ റോഡിലൂടെയുള്ള യാത്ര. കാൽനടക്കാർക്കും വാഹന ഗതാഗതത്തിനും ബുദ്ധിമുട്ടായിരുന്നു. പഞ്ചായത്തി‍ൻെറ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഈ റോഡ് നവീകരിക്കാൻ തീരുമാനിച്ചത്. നിർമാണോദ്ഘാടനം വാർഡ് അംഗം ഷാഹിന ബീരാൻ നിർവഹിച്ചു. വാർഡ് വികസന സമിതി കൺവീനർ വി.എ. അബ്ദുസ്സലാം, വികസന സമിതി അംഗങ്ങളായ കെ.ജെ. ഷാജി, സി.കെ. ബീരാൻ, സി.കെ. സിദ്ദീഖ് കോട്ടിലാൻ, സി.എം. ഫിറോസ്, നാസർ അലിയാർ, സി.എ. ശംസുദ്ദീൻ, സക്കീർ കോട്ടിലാൻ, അനസ് അലിയാർ, സി.എ. റഷീദ് എന്നിവർ പങ്കെടുത്തു. ക്യാപ്ഷൻ ea yas1 kaniyamkunnu road കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്  കണിയാംകുന്ന് നാലാംവാർഡിലെ മാർത്തോമ-ചാമപ്പറമ്പ് റോഡി‍ൻെറ പുനരുദ്ധാരണ നിർമാണോദ്ഘാടനം വാർഡ് അംഗം ഷാഹിന ബീരാൻ നിർവഹിക്കുന്നു 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.