പെരുമ്പാവൂര്‍: വാഹന യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കെണിയായി കലുങ്കിന് നിര്‍മിച്ച കുഴി. പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂളിന് മുന്നിലാണ് നിത്യേന അപകടങ്ങള്‍ക്ക് കാരണമായി മാറുന്ന കുഴിയുള്ളത്. ഔഷധി ജങ്ഷനില്‍നിന്ന് ഭാരവാഹനങ്ങളും ബസുകളും എ.എം. റോഡിലേക്ക് പോകുന്ന റോഡാണ് കലുങ്ക് നിര്‍മാണത്തിനായി ആറ് മാസം മുമ്പ് കുഴിച്ചത്. നിര്‍മാണം വേഗത്തില്‍ തീര്‍ക്കുമെന്ന് പറഞ്ഞാണ് കുഴിച്ചതെന്ന് പരിസരവാസികള്‍ പറയുന്നു. എന്നാല്‍, ബോയ്‌സ് ഹയര്‍ സെക്കൻഡറിയുടെ മതിലിനോട് ചേര്‍ന്ന ഭാഗത്തെ സ്ലാബുകള്‍ പൊളിച്ച് മണ്ണ് ഉള്‍പ്പെടെ കൂട്ടിയിട്ടിരിക്കുകയാണ്. ഈ ഭാഗത്ത് കൊടും വളവാണ്. രണ്ട് വാഹനങ്ങള്‍ പോയിരുന്ന ഇതിലൂടെ ഇപ്പോള്‍ ഒരു വാഹനത്തിന് കടന്നുപോകാനുള്ള സൗകര്യമാണുള്ളത്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ കഴിയാതെ വരുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ രാത്രി അപകടങ്ങളും സ്ഥിരമാണ്. സ്‌കൂള്‍, സിവില്‍ സ്റ്റേഷന്‍, ട്രാഫിക് സ്റ്റേഷന്‍, ആധാരമെഴുത്ത് ഓഫിസുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതിനാല്‍ തിരക്കേറെയുള്ള പ്രദേശമാണിത്. മഴക്കാലത്ത് ഈ ഭാഗത്ത് വെള്ളക്കെട്ട് പതിവാണ്. കഴിഞ്ഞ വര്‍ഷകാലത്ത് റോഡില്‍ വെള്ളം കെട്ടി വാഹനങ്ങള്‍ക്ക് കടന്നുപോകാനാകാത്ത സ്ഥിതി ഉടലെടുത്തിരുന്നു. ഇത് പരിഹരിക്കാനാണ് വലിയ കലുങ്ക് നിര്‍മിച്ച് സര്‍ക്കാര്‍ ആശുപത്രി വരെയുള്ള ഭാഗത്തെ തകര്‍ന്നു കിടക്കുന്ന കാന വീതി കൂട്ടി പണിയാന്‍ തീരുമാനിച്ചത്. പൊതുമരാമത്ത് വിഭാഗത്തിനാണ് നിര്‍മാണ ചുമതല. എസ്റ്റിമേറ്റ് തയാറാക്കി നിര്‍മാണാനുമതി ആയിട്ടുണ്ട്. നിലവില്‍ ഫണ്ടിന്റെ അപര്യാപ്തതയാണ് പണി വൈകാന്‍ കാരണമെന്നാണ് വിവരം. എന്നാല്‍, നിര്‍മാണം വൈകുന്നത് അധികൃതരുടെ അനാസ്ഥയാണെന്നാണ് ആരോപണം. എത്രയും വേഗം ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം. em pbvr 1 Danger Pit പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂളിന് മുന്നില്‍ കലുങ്ക് നിര്‍മാണത്തിന് കുഴിച്ചിട്ടിരിക്കുന്ന കുഴിയും സ്ലാബിന്റെ അവശിഷ്ടങ്ങളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.