പച്ചക്കറി കൃഷിയുമായി കെ.എസ്.ഇ.ബി ജീവനക്കാര്‍

വരാപ്പുഴ: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ മന്നം 110 കെ.വി സബ്‌സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിക്ക് തുടക്കമായി. സബ്‌സ്റ്റേഷന്‍ പരിസരത്ത് വര്‍ഷങ്ങളായി കാടുകയറിക്കിടന്ന സ്ഥലങ്ങള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെട്ടിത്തെളിച്ച് നിലമൊരുക്കിയാണ് കൃഷിയാരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഷാജി നടീല്‍ ഉദ്ഘാടനം ചെയ്തു. മീറ്റ് പ്രൊഡക്​ഷന്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സൻ കമലാ സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. പടം EA PVR pachakkari krishi 4 മന്നം കെ.എസ്.ഇ.ബി സബ്സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറികൃഷി കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.