വെൽഫെയർ പാർട്ടി യുദ്ധവിരുദ്ധ സംഗമം

കൊച്ചി: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനെതിരെ വെൽഫെയർ പാർട്ടി യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു. എറണാകുളത്ത് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സംഗമം ജില്ല പ്രസിഡന്‍റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദക്കത്ത് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് ഷംസുദ്ദീൻ എടയാർ, വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അസൂറ, ജില്ല വൈസ് പ്രസിഡന്‍റ് ആബിദ വൈപ്പിൻ, എഫ്.ഐ.ടി.യു ജില്ല പ്രസിഡന്‍റ് എം.എച്ച്. മുഹമ്മദ്, ജനറൽ സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം, ജില്ല കമ്മിറ്റി അംഗങ്ങളായ മേരി ജോസ്, സാജൻ ചെറായി, വൈപ്പിൻ മണ്ഡലം പ്രസിഡന്‍റ് കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. (ഫോട്ടോ) ER KALA 1 WELFAlR PARTY റഷ്യയുടെ യുക്രെയ്​ൻ അധിനിവേശത്തിനെതിരെ വെൽഫെയർ പാർട്ടി എറണാകുളത്ത് നടത്തിയ സംഗമം ജില്ല പ്രസിഡന്‍റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.