മൂക്കന്നൂർ റോഡ് പുനർനിർമാണം: ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് ബസുടമകൾ

EA ANKA 3 BUS അങ്കമാലി: മുന്നൊരുക്കങ്ങളില്ലാതെ നവീകരണം നടത്തുന്ന അങ്കമാലി-മൂക്കന്നൂർ-മുന്നൂർപ്പിള്ളി പൊതുമരാമത്ത് റോഡിൽ വിവിധ ഭാഗങ്ങളിലെ നിർമാണപ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന ഗതാഗതസ്തംഭനം ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്ന് അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ്‌ എന്നിവർ ആവശ്യപ്പെട്ടു. കരയാംപറമ്പിൽ ആദം പബ്ലിക് സ്കൂളിന്റെയും മൂക്കന്നൂർ ഹയർ സെക്കൻഡറി സ്കൂളിന്റെയും പരിസരങ്ങളിലും മഞ്ഞിക്കാട് കവല, തബോർ-കൂഴൂക്കാരൻ കവല എന്നിവിടങ്ങളിലും 10 കലുങ്കുകളാണ് പുതുതായി പണിയുന്നത്. ഇതിനിടയിലാണ് റോഡിന്റെ ഒരുവശം അടച്ച് ദീർഘദൂരം നിലവിലുള്ള ടാറിങ് പൊളിച്ച്​ ഉയരംകൂട്ടി ബലപ്പെടുത്തുന്ന ജോലികളും നടക്കുന്നത്. കൂഴുക്കാരൻ കവലക്കടുത്ത് റോഡ് പൂർണമായി അടച്ച് ഇടുങ്ങിയ വഴിയിലൂടെയാണ് ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്. 30 സ്വകാര്യ ബസുകൾ ഇതിലൂടെ സർവിസ് നടത്തുന്നുണ്ട്. രാവിലെയും വൈകീട്ടും നിറയെ വിദ്യാർഥികളുമായി അങ്കമാലി ഭാഗത്തേക്കും ചാലക്കുടി ഭാഗത്തേക്കും പോകുന്ന സ്വകാര്യ ബസുകൾക്ക് ഗതാഗതക്കുരുക്കിൽപെട്ട് സമയനിഷ്ഠ പാലിക്കാൻ കഴിയാത്തതിനാൽ തുടർന്നുള്ള ട്രിപ്പ് മുടങ്ങുന്നു. അതേത്തുടർന്ന് ബസ് ജീവനക്കാരും യാത്രക്കാരുമായി തർക്കങ്ങൾ ഉണ്ടാകുന്നതും പതിവായിരിക്കുകയാണ്. തുടർച്ചയായി ഏറെ ദൂരത്തിൽ റോഡ് പൊളിച്ചിടുന്നതിന് പകരം വാഹനഗതാഗതത്തിന് തടസ്സം വരുത്താതെ ജോലികൾ ക്രമീകരിക്കണമെന്നും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകാൻ കൂടുതൽ കാലം വേണമെന്നതിനാൽ ആവശ്യമായ ബദൽമാർഗങ്ങൾ കൈക്കൊള്ളണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. EA ANKA 3 BUS അശാസ്ത്രീയ നിർമാണത്തെതുടർന്ന് ഗതാഗതക്കുരുക്ക് പതിവായ മൂക്കന്നൂർക്കവല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.