കൊച്ചി: ടാറ്റൂ സ്റ്റുഡിയോയിൽ ആർട്ടിസ്റ്റ് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന 18കാരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ, നാല് യുവതികൾകൂടി സമാന അനുഭവങ്ങൾ ചൂണ്ടിക്കാട്ടി പൊലീസിന് പരാതി നൽകി. വെള്ളിയാഴ്ച വൈകീട്ട് കൊച്ചി സിറ്റി പൊലീസ് കമീഷണറെ നേരിൽകണ്ടാണ് പരാതിപ്പെട്ടത്. ഇരകളുടെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് നാല് കേസുകളായി രജിസ്റ്റർ ചെയ്യും. പാലാരിവട്ടത്തെയും ചേരാനല്ലൂരിലെയും സ്ഥാപനങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ആരോപണവിധേയനായ ആർട്ടിസ്റ്റ് ഒളിവിലാണെന്നാണ് വിവരം. കഴിഞ്ഞ ആഴ്ചയാണ് പാലാരിവട്ടത്തെ സ്റ്റുഡിയോയിൽ 18കാരി പീഡനത്തിന് ഇരയായത്. സുഹൃത്തിനൊപ്പം ടാറ്റൂ ചെയ്യാനെത്തിയപ്പോൾ ദുരനുഭവമുണ്ടായെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.