ദുരന്തനിവാരണ പരിശീലന പരിപാടി

മലയാറ്റൂര്‍: നീലീശ്വരം എസ്.എന്‍.ഡി.പി ഹയര്‍ സെക്കൻഡറി സ്കൂളിലെ സ്കൗട്സ് ആൻഡ് ഗൈഡ്​സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. അഗ്‌നിശമനപ്രവര്‍ത്തനങ്ങള്‍, ഗ്യാസ് ലീക്ക്, കിണറുകളില്‍ അകപ്പെട്ടവരെ രക്ഷിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രായോഗിക ക്ലാസുകളാണ് നല്‍കിയത്. ഗ്രേഡ് അസിസ്റ്റന്‍റ്​ സ്റ്റേഷന്‍ ഓഫിസര്‍ പി.വി. പൗലോസ്, ഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫിസര്‍ പി.ആര്‍. റെനീഷ് എന്നിവര്‍ ക്ലാസ് നയിച്ചു. പ്രിന്‍സിപ്പൽ ആര്‍. ഗോപി, പ്രധാനാധ്യാപകൻ വി.സി. സന്തോഷ് കുമാര്‍, സീനിയര്‍ അസിസ്റ്റന്‍റ്​ അഞ്ജു മോഹന്‍, ഗൈഡ് ക്യാപ്റ്റന്‍ എം.ആര്‍. ലനീജ, സ്‌കൗട്ട് മാസ്റ്റര്‍ എന്‍.ബി. സിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം; നീലീശ്വരം എസ്.എന്‍.ഡി.പി ഹയര്‍ സെക്കൻഡറി സ്കൂളിലെ സ്കൗട്സ് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.