റോഡരികില്‍ മാലിന്യം കുമിഞ്ഞുകൂടുന്നു

മൂവാറ്റുപുഴ: . കൂത്താട്ടുകുളം - മൂവാറ്റുപുഴ എം.സി. റോഡില്‍ ഉന്നക്കുപ്പക്ക്​ സമീപത്തെ കൊടുംവളവാണ് മാലിന്യംതള്ളൽ കേന്ദ്രമായി മാറിയത്. പ്ലാസ്റ്റിക്, ഭക്ഷണ മാലിന്യങ്ങളാണ് തള്ളുന്നതില്‍ ഏറെയും. ഇതുമൂലം കാല്‍നടയാത്രക്കാരും നാട്ടുകാരും ദുരിതത്തിലാണ്. ഇരുളിന്‍റെ മറവില്‍ ഗാര്‍ഹിക വ്യവസായിക മാലിന്യങ്ങള്‍ ദിനംപ്രതി കൊണ്ടുവന്നു തള്ളുന്നത് മൂലം തെരുവുനായ് ശല്യവും വർധിച്ചു. സമീപത്ത് ആള്‍താമസം ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളിലാണ് മാലിന്യം കൊണ്ടിടുന്നത്. പാർക്കിങ് സൗകര്യമുള്ളതിനാല്‍ വാഹന യാത്രക്കാര്‍ ഭക്ഷണ മാലിന്യം ഉള്‍പ്പെടെ തള്ളുന്നതും പതിവായി. മാലിന്യങ്ങള്‍ നീക്കി റോഡ് വൃത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചിത്രം.. കൂത്താട്ടുകുളം - മൂവാറ്റുപുഴ എം.സി റോഡില്‍ ഉന്നക്കുപ്പക്ക്​ സമീപം മാലിന്യം കുമിഞ്ഞു കൂടിയനിലയില്‍ Em Mvpa 6 west

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.