കൊച്ചി: തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ തീരുമാനം. ഗുണ്ട വിളയാട്ടം നടത്തുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. ജില്ലയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാൻ ജില്ല കലക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നല്ല നടപ്പിനുള്ള ബോണ്ട് വെപ്പിക്കുന്നതില്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ബോണ്ട് ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കും. അവലോകന യോഗത്തില്‍ ഫോര്‍ട്ട്‌കൊച്ചി സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് വിഷ്ണുരാജ്, മൂവാറ്റുപുഴ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് പി.എന്‍. അനി, എറണാകുളം റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്, കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ വി.യു. കുര്യാക്കോസ്, അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ ക്യാപ്ഷൻ ER Police meeting ജില്ലയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ജില്ല കലക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.