പരീക്ഷ മാറ്റി തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഏപ്രിൽ 13ന് നടത്താനിരുന്ന ബി.ടെക് (2019 സ്കീം) അഞ്ചാം സെമസ്റ്റർ റെഗുലർ മൈനർ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും. പരീക്ഷഫലം തിരുവനന്തപുരം: എം. ആർക് രണ്ടാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെയും എം പ്ലാൻ രണ്ടാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസിന്റെ പകർപ്പിന് ഓൺലൈൻ വഴിയോ കോളജ് മുഖേനയോ മാർച്ച് അഞ്ചുവരെ അപേക്ഷിക്കാം. 500 രൂപയാണ് ഫീസ്. ടൈംടേബ്ൾ തിരുവനന്തപുരം: ഒന്നാം സെമസ്റ്റർ ബി. ആർക് (2016 സ്‌കീം) സപ്ലിമെന്ററി പരീക്ഷകൾ, മൂന്ന്, അഞ്ച് സെമസ്റ്റർ റെഗുലർ-സപ്ലിമെന്ററി പരീക്ഷകൾ, ഒന്നാം സെമസ്റ്റർ (2021 സ്‌കീം) റെഗുലർ പരീക്ഷകൾ, ബി.എച്ച്.എം.സി.ടി ബി ഡെസ് പ്രോഗ്രാമുകളുടെ ഒന്ന്, മൂന്ന് സെമെസ്റ്ററുകളുടെ റെഗുലർ-സപ്ലിമെന്ററി പരീക്ഷകൾ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.