'ജലരക്ഷക്' ബോട്ടുകള്‍ ഫ്ലാഗ്​ഓഫ്​ ചെയ്തു

ആലുവ: പെരിയാറില്‍ ഇനി പ്രളയത്തെ നേരിടാനും രക്ഷാപ്രവര്‍ത്തനത്തിനും അഗ്‌നിരക്ഷാസേനക്ക് കരുത്തായി 'ജലരക്ഷക്' ബോട്ടുകള്‍. സംസ്ഥാനത്ത് അനുവദിച്ച 14 ജലരക്ഷക് ബോട്ടുകളില്‍ നാലെണ്ണമാണ് ജില്ലക്ക് ലഭിച്ചത്. ആലുവക്കും പറവൂരിനും രണ്ടെണ്ണം വീതം ലഭിച്ചു. ആലുവ ഫയര്‍‌സ്റ്റേഷന് ലഭിച്ച രണ്ട് ഫൈബര്‍ ബോട്ടുകൾ മണപ്പുറം കടവില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ ഫ്ലാഗ്ഓഫ് ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം.ഒ ജോണ്‍, വൈസ് ചെയര്‍പേഴ്‌സൻ ജെബി മേത്തര്‍, അസി. ഫയര്‍‌സ്റ്റേഷന്‍ ഓഫിസര്‍മാരായ ഡി.അനില്‍ കുമാര്‍, വി.എസ്. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. ക്യാപ്ഷൻ ea yas1 boat 'ജലരക്ഷക്' ബോട്ടുകളുടെ ഫ്ലാഗ്ഓഫ് അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.