ശാസ്ത്ര ദിനാചരണം

കൊച്ചി : പൗരാണിക ഭാരതത്തിലെ യഥാർത്ഥ ശാസ്ത്ര സംഭാവനകളെ മിത്തുകളുമായി കൂട്ടി കലർത്തരുതെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർചിലെ പ്രഫ. മായങ്ക് എൻ വാഹിയ ചൂണ്ടിക്കാട്ടി. ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി കേരള ചാപ്റ്റർ സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൗരാണിക ഭാരതത്തിൽ ഇൻറർനെറ്റും, ഗോളാന്തര യാത്ര നടത്താൻ പറ്റുന്ന വിമാനങ്ങളും പ്രചാരത്തിലുണ്ടായിരുന്നു എന്ന് പ്രഘോഷിക്കുന്നവർ ശാസ്ത്രവും മിത്തുകളും കൂട്ടിക്കുഴക്കുകയാണെന്നും അത് യഥാർഥത്തിൽ വർത്തമാനകാലത്തിലെ ശാസ്ത്ര പുരോഗതിക്ക് വിലങ്ങുതടിയായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബ്രേക്ക്ത്രൂ സൊസൈറ്റി ദേശീയ ജനറൽ സെക്രട്ടറി ഡോ. സൗമിത്രോ ബാനർജി, ഡോ. ശ്രീകുമാരൻ, മേധ സുരേന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.