വിദേശത്ത്​ ജോലിവാഗ്ദാനം ചെയ്തുതട്ടിപ്പ്: യുവാവ് പിടിയിൽ

തൃപ്പൂണിത്തുറ: വിദേശത്ത്​ ജോലിവാഗ്ദാനം ചെയ്തുതട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. ഉദയംപേരൂർ കണ്ടനാട് മലയിൽ വീട്ടിൽ അനന്തുവിനെയാണ് (26) ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ സ്വദേശിയായ ശ്രീകാന്ത് എന്ന യുവാവിന് വിദേശത്ത് അക്കൗണ്ടന്‍റായി ജോലി വാങ്ങിക്കൊടുക്കാമെന്ന്​ പറഞ്ഞുവിശ്വസിപ്പിച്ച് 3,55,540 രൂപ വാങ്ങിയെടുത്ത്​ വഞ്ചിക്കുകയായിരുന്നു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു അനന്തു. ഡെപ്യൂട്ടി പൊലീസ് കമീഷണർ വി.യു. കുര്യാക്കോസിന്‍റെ നിർദേശപ്രകാരം, തൃക്കാക്കര അസിസ്റ്റൻറ് പൊലീസ് കമീഷണർ ബേബിയുടെ നേതൃത്വത്തിൽ ഹിൽ പാലസ് പൊലീസ് ഇൻസ്പെക്ടർ അനീഷ്, സബ് ഇൻസ്പെക്ടർ അനില, എ.എസ്.ഐ ജയരാജ്, പൊലീസുകാരായ പോൾ മൈക്കിൾ, ഷറഫ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.