മരട്: ശുദ്ധജലക്ഷാമം പരിശോധിക്കാനെത്തിയ ജല അതോറിറ്റി ഉദ്യോഗസ്ഥനെ അപമാനിച്ച കൗണ്‍സിലര്‍ക്കെതിരെ പ്രതിഷേധിച്ചു. കൗണ്‍സിലര്‍ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മരട് ഒന്നാം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. വാട്ടര്‍ അതോറിറ്റി ഓവര്‍സിയര്‍ ബിജുവിന്‍റെ ബൈക്കിന്‍റെ താക്കോല്‍ കൗണ്‍സിലറുടെ ഭര്‍ത്താവ് ഊരിയെടുത്തത് വിവാദമായിരുന്നു. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഓവര്‍സിയറെ അപമാനിച്ചുവെന്നുമാണ് ആക്ഷേപം. പൊലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങിയതോടെ രണ്ടുമണിക്കൂറിനുശേഷം കൗണ്‍സിലര്‍ താക്കോല്‍ തിരികെ നല്‍കി തടിയൂരുകയായിരുന്നു. മരട് മണ്ഡലം പ്രസിഡന്‍റ് സി.ഇ. വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്‍റ് വി.ആര്‍. രാജന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.