പറവൂർ: ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വടക്കേക്കര പഞ്ചായത്തിൽ 'ആത്മ' പദ്ധതിയുടെ ഭാഗമായി നടത്തിയ ജൈവപച്ചക്കറി കൃഷി പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി വർഗീസ് മാണിയാറ അധ്യക്ഷത വഹിച്ചു. വൈറ്റില നെല്ലുഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രഫ. ഡോ. ദീപ തോമസ് ക്ലാസെടുത്തു. വടക്കേക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, പറവൂർ നഗരസഭ എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ ക്ലാസിൽ പങ്കെടുത്തു. കർഷകരുടെ മുഖാമുഖം പരിപാടിയും ജൈവ ഉൽപാദനോപാധികളുടെ വിതരണവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.എസ്. സന്തോഷ്, കൃഷി ഓഫിസർ എൻ.എസ്. നീതു, ജനപ്രതിനിധികൾ, കർഷകർ എന്നിവർ പങ്കെടുത്തു. പ്രദർശന മത്സരം ഇന്ന് പറവൂർ: സംസ്ഥാന യൂത്ത് പുരുഷ-വനിത വോളിബാൾ ചാമ്പ്യൻഷിപ് ഈ മാസം 11, 12, 13 തീയതികളിൽ പറവൂർ എസ്.എൻ.വി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ചാമ്പ്യൻഷിപ്പിന്‍റെ പ്രചാരണാർഥം ബുധനാഴ്ച വൈകീട്ട് നാലിന് ജില്ലയിലെ രണ്ട് പ്രമുഖ വനിത ടീമുകളുടെ പ്രദർശനമത്സരം നടക്കും. വിജയികൾക്ക് സ്കൂൾ മാനേജർ ഹരി വിജയൻ സമ്മാനദാനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.