ശമ്പളം നൽകാതെ പിരിച്ചുവിട്ടു; യുവാവ് ജീവനൊടുക്കി

Attn all കോതമംഗലം: സ്വകാര്യ ഇലക്​ട്രോണിക്സ് കമ്പനി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട മനോവിഷമത്തില്‍ യുവാവ് ജീവനൊടുക്കി. കുറ്റിലഞ്ഞി പാറക്കല്‍ രവീന്ദ്രനാഥിന്‍റെ മകൻ അനൂപിനെയാണ്​​ (44) കോതമംഗലത്തെ സ്വകാര്യ ലോഡ്​ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്​. പാലക്കാടിന് പോകുന്നു എന്നുപറഞ്ഞാണ് അനൂപ് വീട്ടില്‍നിന്ന് തിങ്കളാഴ്ച ഇറങ്ങിയത്. ഇതിനിടെ, കോതമംഗലത്തെ സ്വകാര്യ ലോഡ്​ജില്‍ മുറിയെടുത്തു. ശമ്പളവും ആനുകൂല്യങ്ങളും ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നറിയിച്ച് ലോഡ്​ജിലെ ചിത്രങ്ങൾ കമ്പനി അധികൃതർക്ക് അയച്ചിരുന്നു. പൊലീസ്​ കേസെടുത്തു. ബുധനാഴ്ച കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കാരം വീട്ടുവളപ്പില്‍. മാതാവ്​: ഗീത. ഭാര്യ: സരിത (അധ്യാപിക, കുറ്റിലഞ്ഞി എം.ഇ.എസ് സ്കൂള്‍). മക്കൾ: അശ്വിന്‍, ദേവിക. EKD Anoop 44 KMGM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.