ഇ.എം. അസീസ് അനുസ്മരണം

പെരുമ്പാവൂര്‍: പുരോഗമനപരമായ അടയാളപ്പെടുത്തലുകള്‍ക്ക് മുന്നില്‍നിന്ന്​ പ്രവര്‍ത്തിച്ച മാതൃകാധ്യാപകനായിരുന്നു കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ നേതാവായിരുന്ന ഇ.എം. അസീസ് എന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. പെരുമ്പാവൂര്‍ ഫ്ലോറ റെസിഡന്‍റ്സില്‍ കെ.എ.ടി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇ.എം. അസീസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ മേഖലക്കും സമൂഹത്തിനും അദ്ദേഹം ചെയ്ത സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എ.ടി.എഫ് ജില്ല പ്രസിഡന്‍റ്​ എം.എം. നാസര്‍ അധ്യക്ഷത വഹിച്ചു. ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അനുസ്മരണ പ്രഭാഷണം നടത്തി. കെ.എ.ടി.എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി, എം.കെ. അബൂബക്കര്‍ ഫാറൂഖി, സി.എസ്. സിദ്ദീഖ്, അബ്ദുസ്സലാം, അബ്ദുല്‍റഹീം ഫാറൂഖി, മുഹമ്മദ് റാഫി, വി.പി. അബൂബക്കര്‍, കെ.യു. അബ്ദുല്‍ റഹീം, സൈനബ , അബ്ദുസ്സലാം ഇസ്ലാഹി, ഷമീര്‍ പുതുപ്പാടി, സാലിം മേക്കാലടി എന്നിവര്‍ സംസാരിച്ചു. er pbvr 1 Eldhose Kunnapilly MLA കെ.എ.ടി.എഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇ.എം. അസീസ് അനുസ്മരണ സമ്മേളനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.