ഇ-ആർ.ഡി.ഡി ഓഫിസ് ഉദ്ഘാടനംചെയ്തു

കൊച്ചി: സർക്കാർ സംവിധാനങ്ങൾ ഇ-സേവനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എറണാകുളം റീജനൽ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഇ-ആർ.ഡി.ഡി ഓഫിസാക്കി മാറിയതി‍ൻെറ ഉദ്ഘാടനം ഓൺലൈനിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻ ബാബു നിർവഹിച്ചു. ഇ-ആർ.ഡി.ഡി ഓഫിസാക്കുന്നതോടെ ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കുമെന്നും കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക് ജോ. ഡയറക്ടർ ആർ. സുരേഷ് കുമാർ, എക്സാം ജോ. ഡയറക്ടർ എസ്.എസ്. വിവേകാനന്ദൻ, സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എം. അബുൽകലാം, സീനിയർ ഫിനാൻസ് ഓഫിസർ മോഹൻകുമാർ എൻ. വി.എം. കരീം, വി. നളിനകുമാരി എന്നിവർ സംസാരിച്ചു. എറണാകുളം റീജനൽ ഡെപ്യൂട്ടി ഡയക്ടർ കെ. ശകുന്തള സ്വാഗതവും അക്കൗണ്ട്സ് ഓഫിസർ കെ.എ. രഹിന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.