മൂവാറ്റുപുഴ: വാളകത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മേക്കടമ്പ് വരകപ്പിള്ളി ഏബ്രഹാമാണ് (ജോണി 67) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കരട്ടേ വാളകത്ത് ബുധനാഴ്ചയാണ് നിയന്ത്രണംവിട്ട കാർ ഓട്ടോയിലേക്ക് ഇടിച്ചുകയറിയത്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന മേക്കടമ്പ് വടക്കേപാലക്കാട്ടിൽ മുഴമ്പേൽ നാരായണൻ (56) അന്നുതന്നെ മരിച്ചു. കാർ ഡ്രൈവർ ഇടുത്തി കോലാനി കാവുകാട്ട് അജിത് കുമാറും എബ്രഹാമും ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് എബ്രഹാം മരിച്ചത്. ഭാര്യ: മേരി. മക്കൾ: എബി, എൽദോസ്, ജിബി. മരുമക്കൾ: ജോയി, ആഷ്‌ലി, ബിനി. ചിത്രം. Abraham Ekd accident Abraham Mvpa 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.