മാലിന്യം തള്ളൽകേന്ദ്രം കൃഷിയിടമാക്കി നവജ്യോതി കര്‍ഷക കൂട്ടായ്മ

മരട്: മാലിന്യം തള്ളൽകേന്ദ്രം വിളനിലമാക്കി മാതൃകയാവുകയാണ് നെട്ടൂരിലെ നവജ്യോതി കര്‍ഷക കൂട്ടായ്മ. പനങ്ങാട് സാവിത്രി ടീച്ചറി‍ൻെറ ഉടമസ്ഥതയിലെ മരട് നഗരസഭയുടെ 26-ാം ഡിവിഷനിലെ 80 സെന്‍റിൽ കൗണ്‍സിലര്‍ റിയാസി‍ൻെറ നേതൃത്വത്തില്‍ പരിസരവാസികളായ പതിനേഴ് അംഗങ്ങള്‍ ചേര്‍ന്ന് നവജ്യോതി കര്‍ഷക കൂട്ടായ്മ എന്ന സംഘമുണ്ടാക്കിയാണ് കൃഷിക്ക് തുടക്കം കുറിച്ചത്. മരട് നഗരസഭയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം 26-ാം ഡിവിഷന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കൃഷി ചെയ്യുന്നതിന്റെ പ്രാരംഭഘട്ട ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പില്‍ നിര്‍വഹിച്ചു. കപ്പ, വാഴ, തക്കാളി, പച്ചമുളക്, വെണ്ട, ചീര, വഴുതനങ്ങ മുതലായ കൃഷിക്കാണ് ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദ്യം തുടക്കം കുറിച്ചിട്ടുള്ളത്. ഒരു കാലത്ത് ഫുട്‌ബാള്‍ മത്സരങ്ങള്‍ അരങ്ങേറിയ നവജ്യോതിപറമ്പ് പില്‍ക്കാലത്ത് സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളൽ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. ഇത് മൂലം യാത്രക്കാരും പരിസരവാസികളും ദുരിതത്തിലായിരുന്നു. ഇതിന് ഒരു പരിഹാരം കാണുന്നതിനും വരും തലമുറക്ക്​ കൃഷിയുടെ നല്ല പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നതിനുമായിട്ടാണ് തുടക്കമിട്ടിരിക്കുന്നത്. EC-TPRA-1 Agriculture നെട്ടൂരിലെ മാലിന്യം തള്ളൽ കേന്ദ്രമായിരുന്ന പ്രദേശത്ത് നവജ്യോതി കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷിയിറക്കുന്നതി‍ൻെറ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പില്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.