പ്രകൃതി സ്‌നേഹത്തിൻെറ തുടക്കം സാമൂഹ്യ ബോധമാകണം -ഡോ. കെ. എന്‍. മധുസൂദനന്‍ കളമശ്ശേരി: ജനങ്ങളില്‍ സാമൂഹ്യബോധം വളര്‍ന്നെങ്കില്‍ മാത്രമേ പ്രകൃതിയോടും സമൂഹത്തോടും അവര്‍ക്ക് നീതി പുലര്‍ത്താന്‍ കഴിയുകയുള്ളൂവെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍. സെന്‍റര്‍ ഫോര്‍ സയന്‍സ് നേച്ചര്‍ ക്ലബ്ബായ 'സി-സിസ് നേച്ചര്‍ ബ്രിഗേഡ്' പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാശ്ചാത്യരുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ പരിസ്ഥിതി സ്‌നേഹം എന്തെങ്കിലും ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ഉണ്ടാകുന്നതാണെന്നും എന്നാല്‍, സ്വയം ഉണ്ടാകേണ്ട ഒന്നാണ് പരിസ്ഥിതി സ്നേഹമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുത്ത ഇരുപത്തിയഞ്ച് സ്കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലബില്‍ അംഗമാകാന്‍ അവസരം ലഭിച്ചത്. ഈ സ്‌കൂളുകളിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും അതിലൂടെ സമൂഹത്തിലേക്ക് ശാസ്ത്രത്തിന്റെ ഗുണഫലങ്ങള്‍ പകരുവാനുമാണ് ക്ലബ് ലക്ഷ്യമിടുന്നത്. സി-സിസ് ഡയറക്ടര്‍ ഡോ. ഷൈജു പി. അധ്യക്ഷത വഹിച്ചു. ക്ലബ് കോഓഡിനേറ്റര്‍ ഡോ. അബേഷ് രഘുവരന്‍, ഷീന മാത്യു എന്നിവര്‍ സംസാരിച്ചു. സ്കൂളുകളിലെ പരിസ്ഥിതി സംരക്ഷണ പരിപാടികളെക്കുറിച്ച് പരിസ്ഥിതിപ്രവര്‍ത്തകനും വനമിത്ര അവാര്‍ഡ് ജേതാവുമായ മനോജ്കുമാര്‍ ഐ.ബി ചര്‍ച്ച നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.