കൊച്ചി: അന്യ വാഹനങ്ങളുടെ പാർക്കിങ് തടയാൻ പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിന് മുന്നിലെ വെളി മൈതാനത്ത് താൽക്കാലിക വേലി നിർമിക്കാൻ എസ്.ഡി.പി.വൈ സ്കൂളിന് ഹൈകോടതിയുടെ അനുമതി. സ്കൂളിലെ വിദ്യാർഥികളുടെ കളി സ്ഥലമായി ഉപയോഗിക്കാൻ നൽകിയ അനുമതി വാഹന പാർക്കിങിന് പോലും ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ശ്രീധർമ പരിപാലന യോഗത്തിന് വേണ്ടി പ്രസിഡന്‍റ് സി.ജി. പ്രതാപൻ നൽകിയ ഹരജിയാണ് ജസ്റ്റിസ് എൻ. നഗരേഷ് പരിഗണിച്ചത്. കെട്ടിട നിർമാണത്തിന് അനുവദിക്കരുതെന്നതടക്കം ഉപാധികളോടെ സ്കൂളിലെ വിദ്യാർഥികളുടെ കളി സ്ഥലമായി വെളി മൈതാനം ഉപയോഗിക്കാൻ നേരത്തേ അനുമതി നല്കിയിരുന്നെങ്കിലും എല്ലാവരും മൈതാനം ഉപയോഗിക്കുന്ന സ്ഥിതിയാണുള്ളതെന്നാണ് ഹരജിയിലെ ആരോപണം. കോടതി നിർദേശമുണ്ടായിട്ടും ഒട്ടേറെ വാഹനങ്ങളും ഇവിടെ അനധികൃതമായി പാർക്ക് ചെയ്യുന്നു. കുട്ടികൾക്കായി അനുവദിച്ച സ്ഥലത്ത് ഇത് അനുവദിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് മൈതാനത്തിന് ചുറ്റും താൽക്കാലിക വേലി നിർമിക്കാൻ അനുമതി നൽകിയത്. വിദ്യാർഥികൾക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഗേറ്റും സ്ഥാപിക്കാം. സമീപത്തെ മാർക്കറ്റിൽനിന്ന് മാലിന്യം കൊണ്ടു പോകാനുള്ള വാഹനം കയറ്റി വിടാൻ കൊച്ചി കോർപറേഷൻ ആവശ്യമുന്നയിച്ചാൽ അനുവദിക്കാൻ കോടതി നിർദേശിച്ചു. സ്കൂൾ സമയം അല്ലാത്തപ്പോൾ മാത്രമേ ഈ വാഹനം മൈതാനത്ത് പ്രവേശിപ്പിക്കാൻ അനുവദിക്കാവൂവെന്ന് വ്യക്തമാക്കിയ കോടതി ഹരജി വീണ്ടും മാർച്ച് 10ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.