കുരുമുളകുതൈകളുടെ വിതരണോദ്ഘാടനം

ശ്രീമൂലനഗരം: പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകളുടെ വിതരണോദ്ഘാടനം കൃഷിഭവനിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.സി. മാർട്ടിൻ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ സിന്ധു പാറപ്പുറം അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ എൻ.സി. ഉഷാകുമാരി, അംഗങ്ങളായ വി.എം. ഷംസുദ്ദീൻ, സിമി ജിജോ, കെ.പി. സുകുമാരൻ, സി.പി. മുഹമ്മദ്, കൃഷി ഓഫിസർ രജിത അടിയോടി, ഉദ്യോഗസ്ഥരായ രഞ്ജി, ബൈജു എന്നിവർ പങ്കെടുത്തു. ഒരു വാർഡിൽ 200 തൈകൾ വീതമാണ് വിതരണം നടത്തുന്നത്. 3,50,000 രൂപയാണ് പദ്ധതിക്ക് വേണ്ടി വകയിരുത്തിയത്. ചിത്രം-- ശ്രീമൂലനഗരം പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകളുടെ വിതരണോദ്ഘാടനം കൃഷിഭവനിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.സി. മാർട്ടിൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.