കുട്ടമ്പുഴ: പഞ്ചായത്തിൽ ആദിവാസി ഗോത്രകലയുടെ പരിപോഷണം ലക്ഷ്യമാക്കി 'ഊരാട്ടം' സംഘടിപ്പിച്ചു. 15 ആദിവാസി ഊരുകളിൽനിന്നും കാണിക്കാരുടെയും ഊരുമൂപ്പന്മാരുടെയും നേതൃത്വത്തിൽ തനതു വേഷഭൂഷാദികളോടെ എത്തിയവർ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ബിൻസി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജയിംസ് കോറമ്പേൽ, പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. സിബി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഇ.സി. റോയി, ബ്ലോക്ക് മെംബർ കെ.കെ. ഗോപി, പഞ്ചായത്ത് അംഗങ്ങളായ രേഖ രാജു, എൽദോസ് ബേബി, ഗോപി ബദറൻ, ഡെയ്സി ജോയി, സൽമ പരീത്, ശ്രീജ ബിജു, ബിനേഷ് നാരായണൻ, ഷീല രാജീവ്, ആലീസ് സിബി, പഞ്ചായത്ത് മുൻ പ്രസിഡന്‍റ് സി.ജെ. എൽദോസ്, ടി.ഇ.പി.ഒ പി. രാജീവ്, കാണിക്കാരന്മാരായ അല്ലി കൊച്ചലങ്കാരം, രാജുമണി, കണ്ണൻ മണി, ഊരുമൂപ്പന്മാരായ കുട്ടൻ ഗോപാലൻ, മൈക്കിൾ മൈക്കിൾ എന്നിവർ സംസാരിച്ചു. ട്രൈബൽ പ്രമോട്ടർമാർ പരിപാടികൾക്ക് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം. ബഷീർ സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.വി. ആനന്ദൻ നന്ദി പറഞ്ഞു. EM KMGM 4 Urattam ആദിവാസി ഗോത്രകല പരിപോഷണം ലക്ഷ്യമാക്കി സംഘടിപ്പിച്ച 'ഊരാട്ടം' ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.