കിഴുമുറിക്കടവ് പാലത്തിൻെറ അപ്രോച്ച് റോഡിന് ഏറ്റെടുത്ത ഭൂമിക്ക് പരിവർത്തനാനുമതി പിറവം: നിയോജകമണ്ഡലത്തില്‍ മണീട്-രാമമംഗലം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കിഴുമുറിക്കടവ് പാലത്തിൻെറ അപ്രോച്ച് റോഡ് നിര്‍മാണത്തിനായി ഏറ്റെടുത്ത സ്ഥലം പൊതു ആവശ്യത്തിനായി പരിവര്‍ത്തനപ്പെടുത്തുന്നതിന് അനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എല്‍.എ അറിയിച്ചു. നിര്‍ദിഷ്ട സ്ഥലം പരിവര്‍ത്തനപ്പെടുത്തുന്നത് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാനതല നിരീക്ഷണ സമിതി സ്ഥലമെടുപ്പിനുള്ള അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഭൂമി രൂപാന്തരപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും അഭ്യർഥിച്ച് മുഖ്യമന്ത്രി, കൃഷി മന്ത്രി എന്നിവരെ സമീപിക്കുകയും കത്തുകള്‍ നൽകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സബ്മിഷനും ഉന്നയിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.