സ്പോട്ട് രജിസ്ട്രേഷൻ കാമ്പയിൻ

കാക്കനാട്: സൗരതേജസ് സോളാർ സബ്സിഡി പദ്ധതിയുടെ ജില്ല തല സ്പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അധ്യക്ഷത വഹിച്ചു. പദ്ധതി പ്രകാരം പൊതുജനങ്ങൾക്ക് സൗരോർജ നിലയം സ്ഥാപിക്കാൻ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നഗരസഭ കമ്യൂണിറ്റി ഹാളിൽ സൗകര്യം ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ളവർ ആധാർ നമ്പർ, വൈദ്യുതി ബിൽ, രജിസ്‌ട്രേഷൻ തുകയായ 1225 രൂപ കരുതണമെന്നും സോളാര്‍ പവര്‍ പ്ലാന്‍റ് ഡവലപ്പര്‍മാരുമായി നേരിട്ട്​ ആശയ വിനിമയം നടത്താനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഫോണ്‍: 0484 2428611, 9188119407

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.